സങ്കീർത്തനങ്ങൾ 131 (Psalms 131)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു ആരോഹണഗീതം. [] യഹോവേ, എന്‍റെ ഹൃദയം ഗര്‍വിച്ചിരിക്കുന്നില്ല; ഞാന്‍ നിഗളിച്ചു നടക്കുന്നില്ല;

2 എന്‍റെ ബുദ്ധിക്കെത്താത്ത വന്‍കാര്യങ്ങളിലും അദ്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല. ഞാന്‍ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്‍റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്‍റെ പ്രാണന്‍ എന്‍റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.

3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്‍ക.

  • Psalms 130 — previous chapter
  • Psalms 132 — next chapter
  • Psalms 131 — English (KJV)
  • Psalms 131 — English (WEB)
  • Psalms 131 — Tamil (தமிழ்)
  • Psalms 131 — Hindi (हिंदी)
  • Psalms 131 — Kannada (ಕನ್ನಡ)