സങ്കീർത്തനങ്ങൾ 130 (Psalms 130)

Malayalam Bible — Malayalam (മലയാളം)

1 ആരോഹണഗീതം. [] യഹോവേ, ആഴത്തിൽനിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;

2 കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; നിന്‍റെ ചെവി എന്‍റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.

3 യഹോവേ, നീ അകൃത്യങ്ങളെ ഓര്‍മവച്ചാൽ കര്‍ത്താവേ, ആര്‍ നിലനില്ക്കും?

4 എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്‍റെ പക്കൽ വിമോചനം ഉണ്ട്.

5 ഞാന്‍ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്‍റെ ഉള്ളം കാത്തിരിക്കുന്നു; അവന്‍റെ വചനത്തിൽ ഞാന്‍ പ്രത്യാശവച്ചിരിക്കുന്നു.

6 ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാള്‍ എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

7 യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊള്‍ക; യഹോവയ്ക്കു കൃപയും അവന്‍റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.

8 അവന്‍ യിസ്രായേലിനെ അവന്‍റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.

  • Psalms 129 — previous chapter
  • Psalms 131 — next chapter
  • Psalms 130 — English (KJV)
  • Psalms 130 — English (WEB)
  • Psalms 130 — Tamil (தமிழ்)
  • Psalms 130 — Hindi (हिंदी)
  • Psalms 130 — Kannada (ಕನ್ನಡ)