Malayalam Bible — Malayalam (മലയാളം)
1 ആരോഹണഗീതം. [] യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവര്‍ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
2 അവര്‍ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
3 ഉഴവുകാര്‍ എന്‍റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവര്‍ നീളത്തിൽ കീറി.
4 യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
5 സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍തിരിഞ്ഞുപോകട്ടെ.
6 വളരുന്നതിനുമുമ്പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
7 കൊയ്യുന്നവന്‍ അതുകൊണ്ട് തന്‍റെ കൈയാകട്ടെ കറ്റകെട്ടുന്നവന്‍ തന്‍റെ മാര്‍വിടം ആകട്ടെ നിറയ്ക്കയില്ല.
8 യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.