Malayalam Bible — Malayalam (മലയാളം)
1 ആരോഹണഗീതം. [] യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാന്‍;
2 നിന്‍റെ കൈകളുടെ അധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍; നിനക്കു നന്മ വരും.
3 നിന്‍റെ ഭാര്യ നിന്‍റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കു ചുററും ഒലിവുതൈകള്‍പോലെയും ഇരിക്കും.
4 യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്‍റെ നന്മയെ കാണും.
6 നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.