സങ്കീർത്തനങ്ങൾ 127 (Psalms 127)

Malayalam Bible — Malayalam (മലയാളം)

1 ശലോമോന്‍റെ ഒരു ആരോഹണഗീതം. [] യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവര്‍ വൃഥാ അധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.

2 നിങ്ങള്‍ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമത്രേ; തന്‍റെ പ്രിയനോ, അവന്‍ അത് ഉറക്കത്തിൽ കൊടുക്കുന്നു.

3 മക്കള്‍, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നെ.

4 വീരന്‍റെ കൈയിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കള്‍.

5 അവയെക്കൊണ്ട് തന്‍റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍; നഗരവാതിൽക്കൽവച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.

  • Psalms 126 — previous chapter
  • Psalms 128 — next chapter
  • Psalms 127 — English (KJV)
  • Psalms 127 — English (WEB)
  • Psalms 127 — Tamil (தமிழ்)
  • Psalms 127 — Hindi (हिंदी)
  • Psalms 127 — Kannada (ಕನ್ನಡ)