സങ്കീർത്തനങ്ങൾ 126 (Psalms 126)

Malayalam Bible — Malayalam (മലയാളം)

1 ആരോഹണഗീതം. [] യഹോവ സീയോന്‍റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള്‍ ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.

2 അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആര്‍പ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.

3 യഹോവ ഞങ്ങളിൽ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങള്‍ സന്തോഷിക്കുന്നു.

4 യഹോവേ, തെക്കേനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.

5 കണ്ണുനീരോടെ വിതയ്ക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.

6 വിത്തു ചുമന്നു കരഞ്ഞും വിതച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആര്‍ത്തുംകൊണ്ടു വരുന്നു.

  • Psalms 125 — previous chapter
  • Psalms 127 — next chapter
  • Psalms 126 — English (KJV)
  • Psalms 126 — English (WEB)
  • Psalms 126 — Tamil (தமிழ்)
  • Psalms 126 — Hindi (हिंदी)
  • Psalms 126 — Kannada (ಕನ್ನಡ)