സങ്കീർത്തനങ്ങൾ 123 (Psalms 123)

Malayalam Bible — Malayalam (മലയാളം)

1 ആരോഹണഗീതം. [] സ്വര്‍ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്‍റെ കണ്ണ് ഉയര്‍ത്തുന്നു.

2 ദാസന്മാരുടെ കണ്ണ് യജമാനന്‍റെ കൈയിലേക്കും ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

4 സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

  • Psalms 122 — previous chapter
  • Psalms 124 — next chapter
  • Psalms 123 — English (KJV)
  • Psalms 123 — English (WEB)
  • Psalms 123 — Tamil (தமிழ்)
  • Psalms 123 — Hindi (हिंदी)
  • Psalms 123 — Kannada (ಕನ್ನಡ)