സങ്കീർത്തനങ്ങൾ 122 (Psalms 122)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു ആരോഹണഗീതം. [] യഹോവയുടെ ആലയത്തിലേ ക്കു നമുക്കു പോകാം എന്ന് അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

2 യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്‍റെ വാതിലുകള്‍ക്കകത്തു നില്ക്കുന്നു.

3 തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!

4 അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നെ, യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിനു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.

5 അവിടെ ന്യായാസനങ്ങള്‍, ദാവീദുഗൃഹത്തിന്‍റെ ന്യായാസനങ്ങള്‍ തന്നെ ഇരിക്കുന്നു.

6 യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാര്‍ഥിപ്പിന്‍; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.

7 നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

8 എന്‍റെസഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.

9 നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാന്‍ നിന്‍റെ നന്മ അന്വേഷിക്കും.

  • Psalms 121 — previous chapter
  • Psalms 123 — next chapter
  • Psalms 122 — English (KJV)
  • Psalms 122 — English (WEB)
  • Psalms 122 — Tamil (தமிழ்)
  • Psalms 122 — Hindi (हिंदी)
  • Psalms 122 — Kannada (ಕನ್ನಡ)