സങ്കീർത്തനങ്ങൾ 121 (Psalms 121)

Malayalam Bible — Malayalam (മലയാളം)

1 ആരോഹണഗീതം. [] ഞാന്‍ എന്‍റെ കണ്ണ് പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?

2 എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.

3 നിന്‍റെ കാൽ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.

4 യിസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

5 യഹോവ നിന്‍റെ പരിപാലകന്‍; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ.

6 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.

7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്‍റെ പ്രാണനെ പരിപാലിക്കും.

8 യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

  • Psalms 120 — previous chapter
  • Psalms 122 — next chapter
  • Psalms 121 — English (KJV)
  • Psalms 121 — English (WEB)
  • Psalms 121 — Tamil (தமிழ்)
  • Psalms 121 — Hindi (हिंदी)
  • Psalms 121 — Kannada (ಕನ್ನಡ)