സങ്കീർത്തനങ്ങൾ 120 (Psalms 120)

Malayalam Bible — Malayalam (മലയാളം)

1 ആരോഹണഗീതം. [] എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.

2 യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്ത് എന്‍റെ പ്രാണനെ രക്ഷിക്കേണമേ.

3 വഞ്ചനയുള്ള നാവേ, നിനക്ക് എന്തു വരും? നിനക്ക് ഇനി എന്തു കിട്ടും?

4 വീരന്‍റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നെ.

5 ഞാന്‍ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളിൽ പാര്‍ക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!

6 സമാധാന ദ്വേഷിയോടുകൂടെ പാര്‍ക്കുന്നതു എനിക്കു മതിമതിയായി

7 ഞാന്‍ സമാധാനപ്രിയനാകുന്നു; ഞാന്‍ സംസാരിക്കുമ്പോഴോ അവര്‍ കലശൽ തുടങ്ങുന്നു.

  • Psalms 119 — previous chapter
  • Psalms 121 — next chapter
  • Psalms 120 — English (KJV)
  • Psalms 120 — English (WEB)
  • Psalms 120 — Tamil (தமிழ்)
  • Psalms 120 — Hindi (हिंदी)
  • Psalms 120 — Kannada (ಕನ್ನಡ)