സങ്കീർത്തനങ്ങൾ 124 (Psalms 124)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു ആരോഹണഗീതം. [] യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

2 മനുഷ്യര്‍ നമ്മോട് എതിര്‍ത്തപ്പോള്‍, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

3 അവരുടെ കോപം നമ്മുടെ നേരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

4 വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു;

5 പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു.

6 നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

7 വേട്ടക്കാരുടെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണന്‍ വഴുതിപ്പോന്നിരിക്കുന്നു; കെണിപൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.

8 നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

  • Psalms 123 — previous chapter
  • Psalms 125 — next chapter
  • Psalms 124 — English (KJV)
  • Psalms 124 — English (WEB)
  • Psalms 124 — Tamil (தமிழ்)
  • Psalms 124 — Hindi (हिंदी)
  • Psalms 124 — Kannada (ಕನ್ನಡ)