സങ്കീർത്തനങ്ങൾ 99 (Psalms 99)

Malayalam Bible — Malayalam (മലയാളം)

1 യഹോവ വാഴുന്നു; ജാതികള്‍ വിറയ്ക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

2 യഹോവ സീയോനിൽ വലിയവനും സകല ജാതികള്‍ക്കും മീതെ ഉന്നതനും ആകുന്നു.

3 അവന്‍ പരിശുദ്ധന്‍ എന്നിങ്ങനെ അവര്‍ നിന്‍റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

4 ന്യായതല്പരനായ രാജാവിന്‍റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍; അവന്‍റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിന്‍; അവന്‍ പരിശുദ്ധന്‍ ആകുന്നു.

6 അവന്‍റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവര്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ അവര്‍ക്ക് ഉത്തരമരുളി.

7 മേഘസ്തംഭത്തിൽനിന്ന് അവന്‍ അവരോടു സംസാരിച്ചു; അവര്‍ അവന്‍റെ സാക്ഷ്യങ്ങളും അവന്‍ കൊടുത്ത ചട്ടവും പ്രമാണിച്ചു.

8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവര്‍ക്കുത്തരമരുളി; നീ അവര്‍ക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികള്‍ക്കു പ്രതികാരകനും ആയിരുന്നു.

9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍; അവന്‍റെ വിശുദ്ധപര്‍വതത്തിൽ നമസ്കരിപ്പിന്‍; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.

  • Psalms 98 — previous chapter
  • Psalms 100 — next chapter
  • Psalms 99 — English (KJV)
  • Psalms 99 — English (WEB)
  • Psalms 99 — Tamil (தமிழ்)
  • Psalms 99 — Hindi (हिंदी)
  • Psalms 99 — Kannada (ಕನ್ನಡ)