സങ്കീർത്തനങ്ങൾ 100 (Psalms 100)

Malayalam Bible — Malayalam (മലയാളം)

1 ഒരു സ്തോത്രസങ്കീര്‍ത്തനം. [] സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആര്‍പ്പിടുവിന്‍.

2 സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍; സംഗീതത്തോടെ അവന്‍റെ സന്നിധിയിൽ വരുവിന്‍.

3 യഹോവ തന്നെ ദൈവം എന്നറിവിന്‍; അവന്‍ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവര്‍ ആകുന്നു; അവന്‍റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നെ.

4 അവന്‍റെ വാതിലുകളിൽ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിന്‍; അവനു സ്തോത്രം ചെയ്ത് അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍.

5 യഹോവ നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളത്; അവന്‍റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

  • Psalms 99 — previous chapter
  • Psalms 101 — next chapter
  • Psalms 100 — English (KJV)
  • Psalms 100 — English (WEB)
  • Psalms 100 — Tamil (தமிழ்)
  • Psalms 100 — Hindi (हिंदी)
  • Psalms 100 — Kannada (ಕನ್ನಡ)