സങ്കീർത്തനങ്ങൾ 97 (Psalms 97)

Malayalam Bible — Malayalam (മലയാളം)

1 യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.

2 മേഘവും അന്ധകാരവും അവന്‍റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു.

3 തീ അവനു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്‍റെ വൈരികളെ ദഹിപ്പിക്കുന്നു.

4 അവന്‍റെ മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറയ്ക്കുന്നു.

5 യഹോവയുടെ സന്നിധിയിൽ, സര്‍വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയിൽ, പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.

6 ആകാശം അവന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകല ജാതികളും അവന്‍റെ മഹത്ത്വത്തെ കാണുന്നു.

7 വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയ്യുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകല ദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിന്‍.

8 സീയോന്‍ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്‍റെ ന്യായവിധികള്‍ ഹേതുവായി യെഹൂദാപുത്രിമാര്‍ ഘോഷിച്ചാനന്ദിക്കുന്നു.

9 യഹോവേ, നീ സര്‍വഭൂമിക്കും മീതെ അത്യുന്നതന്‍; സകല ദേവന്മാര്‍ക്കും മീതെ ഉയര്‍ന്നവന്‍ തന്നെ.

10 യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍; അവന്‍ തന്‍റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു.

11 നീതിമാനു പ്രകാശവും പരമാര്‍ഥഹൃദയമുള്ളവര്‍ക്കു സന്തോഷവും ഉദിക്കും.

12 നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിന്‍; അവന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിന്‍.

  • Psalms 96 — previous chapter
  • Psalms 98 — next chapter
  • Psalms 97 — English (KJV)
  • Psalms 97 — English (WEB)
  • Psalms 97 — Tamil (தமிழ்)
  • Psalms 97 — Hindi (हिंदी)
  • Psalms 97 — Kannada (ಕನ್ನಡ)