സങ്കീർത്തനങ്ങൾ 82 (Psalms 82)

Malayalam Bible — Malayalam (മലയാളം)

1 ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദൈവം ദേവസഭയിൽ നില്ക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.

2 നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.

3 എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിന്‍; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍.

4 എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിന്‍.

5 അവര്‍ക്ക് അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളൊക്കെയും ഇളകിയിരിക്കുന്നു.

6 നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങളൊക്കെയും അത്യുന്നതന്‍റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.

7 എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.

8 ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകല ജാതികളെയും അവകാശമാക്കിക്കൊള്ളുമല്ലോ.

  • Psalms 81 — previous chapter
  • Psalms 83 — next chapter
  • Psalms 82 — English (KJV)
  • Psalms 82 — English (WEB)
  • Psalms 82 — Tamil (தமிழ்)
  • Psalms 82 — Hindi (हिंदी)
  • Psalms 82 — Kannada (ಕನ್ನಡ)