Malayalam Bible — Malayalam (മലയാളം)
1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [] ദൈവം യെഹൂദായിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.
2 അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
3 അവിടെവച്ച് അവന് വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.
4 ശാശ്വതപര്വതങ്ങളെക്കാള് നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
5 ധൈര്യശാലികളെ കൊള്ളയിട്ട് അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്ക് ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
6 യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.
7 നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാവുന്നവന് ആര്?
8 സ്വര്‍ഗത്തിൽനിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
9 ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ട് അമര്‍ന്നിരുന്നു. സേലാ.
10 മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും.
11 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവര്‍ത്തിക്കയും ചെയ്വിന്; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവനു കാഴ്ച കൊണ്ടുവരട്ടെ.
12 അവന് പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്ക്ക് അവന് ഭയങ്കരനാകുന്നു.