സങ്കീർത്തനങ്ങൾ 75 (Psalms 75)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [] ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്‍റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

2 സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.

3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്‍റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.

5 നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയര്‍ത്തരുത്; ശാഠ്യത്തോടെ സംസാരിക്കയുമരുത്.

6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നത്.

7 ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.

8 യഹോവയുടെ കൈയിൽ ഒരു പാനപാത്രം ഉണ്ട്; വീഞ്ഞു നുരയ്ക്കുന്നു; അതു മദ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്‍റെ മട്ടു വലിച്ചു കുടിക്കും.

9 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്‍റെ ദൈവത്തിനു സ്തുതി പാടും.

10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും.

  • Psalms 74 — previous chapter
  • Psalms 76 — next chapter
  • Psalms 75 — English (KJV)
  • Psalms 75 — English (WEB)
  • Psalms 75 — Tamil (தமிழ்)
  • Psalms 75 — Hindi (हिंदी)
  • Psalms 75 — Kannada (ಕನ್ನಡ)