Malayalam Bible — Malayalam (മലയാളം)
1 സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [] ഞാന്‍ എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോട്, എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
2 കഷ്ടദിവസത്തിൽ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്‍റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.
3 ഞാന്‍ ദൈവത്തെ ഓര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.
4 നീ എന്‍റെ കണ്ണിന് ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.
5 ഞാന്‍ പൂര്‍വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
6 രാത്രിയിൽ ഞാന്‍ എന്‍റെ സംഗീതം ഓര്‍ക്കുന്നു; എന്‍റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്‍റെ ആത്മാവും ശോധന കഴിക്കുന്നു.
7 കര്‍ത്താവ് എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
8 അവന്‍റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്‍റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
9 ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
10 എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; അത്യുന്നതന്‍റെ വലംകൈ വരുത്തിയ സംവത്സരങ്ങള്‍ തന്നെ എന്നു ഞാന്‍ പറഞ്ഞു.
11 ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണിക്കും; നിന്‍റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാന്‍ ഓര്‍ക്കും.
12 ഞാന്‍ നിന്‍റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്‍റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.
13 ദൈവമേ, നിന്‍റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളൂ!
14 നീ അദ്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്‍റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15 തൃക്കൈകൊണ്ടു നീ നിന്‍റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെത്തന്നെ. സേലാ.
16 ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
17 മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്‍റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.
18 നിന്‍റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19 നിന്‍റെ വഴി സമുദ്രത്തിലും നിന്‍റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്‍റെ കാൽച്ചുവടുകളെ അറിയാതെയുമിരുന്നു.
20 മോശെയുടെയും അഹരോന്‍റെയും കൈയാൽ നീ നിന്‍റെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെപ്പോലെ നടത്തി.