Malayalam Bible — Malayalam (മലയാളം)
1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ഭൂമിയും അതിന്‍റെ പൂര്‍ണതയും ഭൂതലവും അതിന്‍റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.
2 സമുദ്രങ്ങളുടെമേൽ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവന്‍ അതിനെ ഉറപ്പിച്ചു.
3 യഹോവയുടെ പര്‍വതത്തിൽ ആര്‍ കയറും? അവന്‍റെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും?
4 വെടിപ്പുള്ള കൈയും നിര്‍മ്മലഹൃദയവും ഉള്ളവന്‍. വ്യാജത്തിനു മനസ്സു വയ്ക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍.
5 അവന്‍ യഹോവയോട് അനുഗ്രഹവും തന്‍റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നെ. സേലാ.
7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.
8 മഹത്ത്വത്തിന്‍റെ രാജാവ് ആര്‍? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.
9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.
10 മഹത്ത്വത്തിന്‍റെ രാജാവ് ആര്‍? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്‍റെ രാജാവ്. സേലാ.