സങ്കീർത്തനങ്ങൾ 23 (Psalms 23)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.

2 പച്ചയായ പുല്പുറങ്ങളിൽ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു.

3 എന്‍റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

4 കൂരിരുള്‍താഴ്വരയിൽകൂടി നടന്നാലും ഞാന്‍ ഒരു അനര്‍ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

5 എന്‍റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

6 നന്മയും കരുണയും എന്‍റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തിൽ ദീര്‍ഘകാലം വസിക്കും.

  • Psalms 22 — previous chapter
  • Psalms 24 — next chapter
  • Psalms 23 — English (KJV)
  • Psalms 23 — English (WEB)
  • Psalms 23 — Tamil (தமிழ்)
  • Psalms 23 — Hindi (हिंदी)
  • Psalms 23 — Kannada (ಕನ್ನಡ)