Malayalam Bible — Malayalam (മലയാളം)
1 ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സ് ഉയര്‍ത്തുന്നു;
2 എന്റെ ദൈവമേ, നിന്നിൽ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകരുതേ; എന്റെ ശത്രുക്കള്‍ എന്റെമേൽ ജയം ഘോഷിക്കരുതേ.
3 നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.
4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്ക് ഉപദേശിച്ചുതരേണമേ!
5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കൽ പ്രത്യാശവയ്ക്കുന്നു.
6 യഹോവേ, നിന്റെ കരുണയും ദയയും ഓര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓര്‍ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയ നിമിത്തം എന്നെ ഓര്‍ക്കേണമേ.
8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവന് പാപികളെ നേര്‍വഴി കാണിക്കുന്നു.
9 സൗമ്യതയുള്ളവരെ അവന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവര്‍ക്ക് തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.
10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്ക് അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
11 യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
12 യഹോവാഭക്തനായ പുരുഷന് ആര്? അവന് തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവനു കാണിച്ചുകൊടുക്കും.
13 അവന് സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്ക്ക് ഉണ്ടാകും; അവന് തന്റെ നിയമം അവരെ അറിയിക്കുന്നു.
15 എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന് എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും.
16 എങ്കലേക്കു തിരിഞ്ഞ് എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.
17 എനിക്കു മനഃപീഡകള്‍ വര്‍ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.
18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ.
19 എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20 എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാന്‍ ലജ്ജിച്ചുപോകരുതേ.
21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.
22 ദൈവമേ, യിസ്രായേലിനെ അവന്റെ സകല കഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.