സങ്കീർത്തനങ്ങൾ 150 (Psalms 150)

Malayalam Bible — Malayalam (മലയാളം)

1 യഹോവയെ സ്തുതിപ്പിന്‍; ദൈവത്തെ അവന്‍റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിന്‍; അവന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിന്‍.

2 അവന്‍റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍; അവന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിപ്പിന്‍.

3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍; വീണയോടും കിന്നരത്തോടുംകൂടെ അവനെ സ്തുതിപ്പിന്‍.

4 തപ്പിനോടും നൃത്തത്തോടുംകൂടെ അവനെ സ്തുതിപ്പിന്‍; തന്ത്രിനാദത്തോടും കുഴലിനോടുംകൂടെ അവനെ സ്തുതിപ്പിന്‍.

5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍.

6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍.

  • Psalms 149 — previous chapter
  • Proverbs 1 — next chapter
  • Psalms 150 — English (KJV)
  • Psalms 150 — English (WEB)
  • Psalms 150 — Tamil (தமிழ்)
  • Psalms 150 — Hindi (हिंदी)
  • Psalms 150 — Kannada (ಕನ್ನಡ)