സങ്കീർത്തനങ്ങൾ 149 (Psalms 149)

Malayalam Bible — Malayalam (മലയാളം)

1 യഹോവയെ സ്തുതിപ്പിന്‍; യഹോവയ്ക്കു പുതിയൊരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്‍റെ സ്തുതിയും പാടുവിന്‍.

2 യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്‍റെ മക്കള്‍ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.

3 അവര്‍ നൃത്തം ചെയ്തുകൊണ്ട് അവന്‍റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടെ അവനു കീര്‍ത്തനം ചെയ്യട്ടെ.

4 യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ട് അലങ്കരിക്കും.

5 ഭക്തന്മാര്‍ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.

6 അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിനും

7 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും

8 എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ.

9 അത് അവന്‍റെ സര്‍വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിപ്പിന്‍.

  • Psalms 148 — previous chapter
  • Psalms 150 — next chapter
  • Psalms 149 — English (KJV)
  • Psalms 149 — English (WEB)
  • Psalms 149 — Tamil (தமிழ்)
  • Psalms 149 — Hindi (हिंदी)
  • Psalms 149 — Kannada (ಕನ್ನಡ)