സങ്കീർത്തനങ്ങൾ 15 (Psalms 15)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [] യഹോവേ, നിന്‍റെ കൂടാരത്തിൽ ആര്‍ പാര്‍ക്കും? നിന്‍റെ വിശുദ്ധപര്‍വതത്തിൽ ആര്‍ വസിക്കും?

2 നിഷ്കളങ്കനായി നടന്ന് നീതി പ്രവര്‍ത്തിക്കയും ഹൃദയപൂര്‍വം സത്യം സംസാരിക്കയും ചെയ്യുന്നവന്‍.

3 നാവുകൊണ്ട് കുരള പറയാതെയും തന്‍റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവന്‍;

4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവന്‍; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവന്‍;

5 തന്‍റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.

  • Psalms 14 — previous chapter
  • Psalms 16 — next chapter
  • Psalms 15 — English (KJV)
  • Psalms 15 — English (WEB)
  • Psalms 15 — Tamil (தமிழ்)
  • Psalms 15 — Hindi (हिंदी)
  • Psalms 15 — Kannada (ಕನ್ನಡ)