സങ്കീർത്തനങ്ങൾ 14 (Psalms 14)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു; അവര്‍ വഷളന്മാരായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.

2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്‍മാന്‍ യഹോവ സ്വര്‍ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.

4 നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നുകളയുന്നു; യഹോവയോട് അവര്‍ പ്രാര്‍ഥിക്കുന്നില്ല.

5 അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.

6 നിങ്ങള്‍ ദരിദ്രന്‍റെ ആലോചനയ്ക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്‍റെ സങ്കേതമാകുന്നു.

7 സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ! യഹോവ തന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

  • Psalms 13 — previous chapter
  • Psalms 15 — next chapter
  • Psalms 14 — English (KJV)
  • Psalms 14 — English (WEB)
  • Psalms 14 — Tamil (தமிழ்)
  • Psalms 14 — Hindi (हिंदी)
  • Psalms 14 — Kannada (ಕನ್ನಡ)