സങ്കീർത്തനങ്ങൾ 13 (Psalms 13)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [] യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്‍റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറയ്ക്കും?

2 എത്രത്തോളം ഞാന്‍ എന്‍റെ ഉള്ളിൽ വിചാരം പിടിച്ച് എന്‍റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെമേൽ ഉയര്‍ന്നിരിക്കും?

3 എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.

4 ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്ന് എന്‍റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാൽ എന്‍റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.

5 ഞാനോ നിന്‍റെ കരുണയിൽ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം നിന്‍റെ രക്ഷയിൽ ആനന്ദിക്കും.

6 യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാന്‍ അവനു പാട്ടു പാടും.

  • Psalms 12 — previous chapter
  • Psalms 14 — next chapter
  • Psalms 13 — English (KJV)
  • Psalms 13 — English (WEB)
  • Psalms 13 — Tamil (தமிழ்)
  • Psalms 13 — Hindi (हिंदी)
  • Psalms 13 — Kannada (ಕನ್ನಡ)