സങ്കീർത്തനങ്ങൾ 12 (Psalms 12)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.

2 ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടുംകൂടെ അവര്‍ സംസാരിക്കുന്നു.

3 കപടമുള്ള അധരങ്ങളെയൊക്കെയും വമ്പുപറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.

4 ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്ന് അവര്‍ പറയുന്നു.

5 എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘശ്വാസവും നിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

6 യഹോവയുടെ വചനങ്ങള്‍ നിര്‍മ്മലവചനങ്ങള്‍ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.

7 യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.

8 മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.

  • Psalms 11 — previous chapter
  • Psalms 13 — next chapter
  • Psalms 12 — English (KJV)
  • Psalms 12 — English (WEB)
  • Psalms 12 — Tamil (தமிழ்)
  • Psalms 12 — Hindi (हिंदी)
  • Psalms 12 — Kannada (ಕನ್ನಡ)