സങ്കീർത്തനങ്ങൾ 11 (Psalms 11)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നത് എങ്ങനെ?

2 ഇതാ, ദുഷ്ടന്മാര്‍ ഹൃദയപരമാര്‍ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.

3 അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോയാൽ നീതിമാന്‍ എന്തു ചെയ്യും?

4 യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വര്‍ഗത്തിൽ ആകുന്നു; അവന്‍റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്‍റെ കണ്‍പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.

5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്‍റെ ഉള്ളം വെറുക്കുന്നു.

6 ദുഷ്ടന്മാരുടെമേൽ അവന്‍ കെണികളെ വര്‍ഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.

7 യഹോവ നീതിമാന്‍; അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവര്‍ അവന്‍റെ മുഖം കാണും.

  • Psalms 10 — previous chapter
  • Psalms 12 — next chapter
  • Psalms 11 — English (KJV)
  • Psalms 11 — English (WEB)
  • Psalms 11 — Tamil (தமிழ்)
  • Psalms 11 — Hindi (हिंदी)
  • Psalms 11 — Kannada (ಕನ್ನಡ)