സങ്കീർത്തനങ്ങൾ 113 (Psalms 113)

Malayalam Bible — Malayalam (മലയാളം)

1 യഹോവയെ സ്തുതിപ്പിന്‍; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിന്‍; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍.

2 യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.

3 സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.

4 യഹോവ സകല ജാതികള്‍ക്കും മീതെയും അവന്‍റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയര്‍ന്നിരിക്കുന്നു.

5 ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശന്‍ ആരുള്ളൂ?

6 ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.

7 അവന്‍ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയര്‍ത്തുകയും ചെയ്തു;

8 പ്രഭുക്കന്മാരോടുകൂടെ, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു.

9 അവന്‍ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിന്‍.

  • Psalms 112 — previous chapter
  • Psalms 114 — next chapter
  • Psalms 113 — English (KJV)
  • Psalms 113 — English (WEB)
  • Psalms 113 — Tamil (தமிழ்)
  • Psalms 113 — Hindi (हिंदी)
  • Psalms 113 — Kannada (ಕನ್ನಡ)