സങ്കീർത്തനങ്ങൾ 114 (Psalms 114)

Malayalam Bible — Malayalam (മലയാളം)

1 യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിന്‍ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽ നിന്നും പുറപ്പെട്ടപ്പോള്‍

2 യെഹൂദാ അവന്‍റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്‍റെ ആധിപത്യവുമായിത്തീര്‍ന്നു.

3 സമുദ്രംകണ്ട് ഓടി; യോര്‍ദ്ദാന്‍ പിന്‍വാങ്ങിപ്പോയി.

4 പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയുംതുള്ളി.

5 സമുദ്രമേ, നീ ഓടുന്നതെന്ത്? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്ത്?

6 പര്‍വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?

7 ഭൂമിയേ, നീ കര്‍ത്താവിന്‍റെ സന്നിധിയിൽ, യാക്കോബിന്‍ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്ക.

8 അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

  • Psalms 113 — previous chapter
  • Psalms 115 — next chapter
  • Psalms 114 — English (KJV)
  • Psalms 114 — English (WEB)
  • Psalms 114 — Tamil (தமிழ்)
  • Psalms 114 — Hindi (हिंदी)
  • Psalms 114 — Kannada (ಕನ್ನಡ)