Malayalam Bible — Malayalam (മലയാളം)
1 ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ.
2 അവരുടെ ദൈവം ഇപ്പോള്‍ എവിടെ എന്നു ജാതികള്‍ പറയുന്നതെന്തിന്?
3 നമ്മുടെ ദൈവമോ സ്വര്‍ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവന് ചെയ്യുന്നു.
4 അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.
5 അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
6 അവയ്ക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
7 അവയ്ക്കു കൈയുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
8 അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവന് അവരുടെ സഹായവും പരിചയും ആകുന്നു;
10 അഹരോന്‍ഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവന് അവരുടെ സഹായവും പരിചയും ആകുന്നു.
11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിന്‍; അവന് അവരുടെ സഹായവും പരിചയും ആകുന്നു.
12 യഹോവ നമ്മെ ഓര്‍ത്തിരിക്കുന്നു; അവന് അനുഗ്രഹിക്കും; അവന് യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവന് അഹരോന്‍ഗൃഹത്തെ അനുഗ്രഹിക്കും.
13 അവന് യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
14 യഹോവ നിങ്ങളെ മേല്ക്കുമേൽ വര്‍ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു.
16 സ്വര്‍ഗം യഹോവയുടെ സ്വര്‍ഗമാകുന്നു; ഭൂമിയെ അവന് മനുഷ്യര്‍ക്കു കൊടുത്തിരിക്കുന്നു.
17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവര്‍ ആരും യഹോവയെ സ്തുതിക്കുന്നില്ല,
18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്.