സങ്കീർത്തനങ്ങൾ 112 (Psalms 112)

Malayalam Bible — Malayalam (മലയാളം)

1 യഹോവയെ സ്തുതിപ്പിന്‍; യഹോവയെ ഭയപ്പെട്ട്, അവന്‍റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.

2 അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

3 ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.

4 നേരുള്ളവര്‍ക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവന്‍ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

5 കൃപ തോന്നി വായ്പ കൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവന്‍ തന്‍റെ കാര്യം നേടും.

6 അവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഓര്‍മയിൽ ഇരിക്കും.

7 ദുര്‍വര്‍ത്തമാനംനിമിത്തം അവന്‍ ഭയപ്പെടുകയില്ല; അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.

8 അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവന്‍ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവര്‍ത്തിച്ചുകാണും.

9 അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കു കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്‍റെ കൊമ്പ് ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.

10 ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്‍റെ ആശ നശിച്ചുപോകും.

  • Psalms 111 — previous chapter
  • Psalms 113 — next chapter
  • Psalms 112 — English (KJV)
  • Psalms 112 — English (WEB)
  • Psalms 112 — Tamil (தமிழ்)
  • Psalms 112 — Hindi (हिंदी)
  • Psalms 112 — Kannada (ಕನ್ನಡ)