സങ്കീർത്തനങ്ങൾ 93 (Psalms 93)

Malayalam Bible — Malayalam (മലയാളം)

1 യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ച് അരയ്ക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.

2 നിന്‍റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവന്‍ തന്നെ.

3 യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.

4 സമുദ്രത്തിലെ വന്‍തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവന്‍.

5 നിന്‍റെ സാക്ഷ്യങ്ങള്‍ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്‍റെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ.

  • Psalms 92 — previous chapter
  • Psalms 94 — next chapter
  • Psalms 93 — English (KJV)
  • Psalms 93 — English (WEB)
  • Psalms 93 — Tamil (தமிழ்)
  • Psalms 93 — Hindi (हिंदी)
  • Psalms 93 — Kannada (ಕನ್ನಡ)