സങ്കീർത്തനങ്ങൾ 67 (Psalms 67)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [] ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവന്‍ തന്‍റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.

2 നിന്‍റെ വഴി ഭൂമിയിലും നിന്‍റെ രക്ഷ സകല ജാതികളുടെ ഇടയിലും അറിയേണ്ടതിനു തന്നെ.

3 ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.

4 ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.

5 ദൈവമേ ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.

6 ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.

7 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികളൊക്കെയും അവനെ ഭയപ്പെടും.

  • Psalms 66 — previous chapter
  • Psalms 68 — next chapter
  • Psalms 67 — English (KJV)
  • Psalms 67 — English (WEB)
  • Psalms 67 — Tamil (தமிழ்)
  • Psalms 67 — Hindi (हिंदी)
  • Psalms 67 — Kannada (ಕನ್ನಡ)