സങ്കീർത്തനങ്ങൾ 133 (Psalms 133)

Malayalam Bible — Malayalam (മലയാളം)

1 ദാവീദിന്‍റെ ഒരു ആരോഹണഗീതം. [] ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2 അതു വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്, അഹരോന്‍റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി അവന്‍റെ തലയിലെ വിശേഷതൈലം പോലെയും

3 സീയോന്‍പര്‍വതത്തിൽ പെയ്യുന്ന ഹെര്‍മ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.

  • Psalms 132 — previous chapter
  • Psalms 134 — next chapter
  • Psalms 133 — English (KJV)
  • Psalms 133 — English (WEB)
  • Psalms 133 — Tamil (தமிழ்)
  • Psalms 133 — Hindi (हिंदी)
  • Psalms 133 — Kannada (ಕನ್ನಡ)