Malayalam Bible — Malayalam (മലയാളം)
1 ശലോമോന്റെ സദൃശവാക്യങ്ങള്‍. ജ്ഞാനമുള്ള മകന് അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന് അമ്മയ്ക്ക് വ്യസനഹേതുവാകുന്നു.
2 ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങള്‍ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.
3 യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന് തള്ളിക്കളയുന്നു.
4 മടിയുള്ള കൈകൊണ്ടു പ്രവര്ത്തിക്കുന്നവന് ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
5 വേനൽക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവന്‍ ബുദ്ധിമാന്; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ടവന്.
6 നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു.
7 നീതിമാന്റെ ഓര്മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
8 ജ്ഞാനഹൃദയന് കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.
9 നേരായി നടക്കുന്നവന് നിര്‍ഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
10 കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവന് ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
11 നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു.
12 പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്റെ മുതുകിനോ വടി കൊള്ളാം.
14 ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
15 ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ളൊരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.
16 നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
17 പ്രബോധനം പ്രമാണിക്കുന്നവന് ജീവമാര്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു.
18 പക മറച്ചുവയ്ക്കുന്നവന് പൊളിവായന്; ഏഷണി പറയുന്നവന് ഭോഷന്.
19 വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്.
20 നീതിമാന്റെ നാവ് മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
21 നീതിമാന്റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.
22 യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
23 ദോഷം ചെയ്യുന്നതു ഭോഷനു കളിയാകുന്നു; ജ്ഞാനം വിവേകിക്ക് അങ്ങനെ തന്നെ.
24 ദുഷ്ടന് പേടിക്കുന്നതുതന്നെ അവനു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
25 ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന് ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്.
26 ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ മടിയന്‍ തന്നെ അയയ്ക്കുന്നവര്‍ക്ക് ആകുന്നു.
27 യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
28 നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്കോ ഭംഗം വരും.
29 യഹോവയുടെ വഴി നേരുള്ളവന് ഒരു ദുര്‍ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം.
30 നീതിമാന് ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്ത് വസിക്കയില്ല.
31 നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
32 നീതിമാന്റെ അധരങ്ങള്‍ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.