സംഖ്യ 29 (Numbers 29)

Malayalam Bible — Malayalam (മലയാളം)

1 ഏഴാം മാസം ഒന്നാം തീയതി വിശുദ്ധ സഭായോഗം കൂടേണം;

2 അന്നു സാമാന്യവേലയൊന്നും ചെയ്യരുത്; അതു നിങ്ങള്‍ക്കു കാഹളനാദോത്സവം ആകുന്നു. അന്നു നിങ്ങള്‍ യഹോവയ്ക്കു സൗരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

3 അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവ് കാളയ്ക്ക് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും,

4 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.

5 നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

6 അമാവാസിയിലെ ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും നാള്‍തോറുമുള്ള ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയ്ക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്‍ക്കും പുറമേ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായിതന്നെ.

7 ഏഴാം മാസം പത്താം തീയതി വിശുദ്ധ സഭായോഗം കൂടേണം; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുത്.

8 എന്നാൽ യഹോവയ്ക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

9 അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവ് കാളയ്ക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും

10 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിനും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.

11 പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

12 ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്; ഏഴു ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കേണം.

13 നിങ്ങള്‍ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

14 അവയുടെ ഭോജനയാഗം പതിമൂന്നു കാളയിൽ ഓരോന്നിനും എണ്ണ ചേര്‍ത്ത മാവ് ഇടങ്ങഴി മുമ്മൂന്നും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിനും ഇടങ്ങഴി ഈരണ്ടും

15 പതിന്നാലു കുഞ്ഞാട്ടിൽ ഓരോന്നിനും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.

16 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അതിന്‍റെ പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

17 രണ്ടാം ദിവസം നിങ്ങള്‍ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

18 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

19 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

20 മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

21 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

22 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

23 നാലാം ദിവസം പത്തുകാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

24 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

25 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

26 അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

27 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

28 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

29 ആറാം ദിവസം എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാല് കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

30 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

31 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

32 ഏഴാം ദിവസം ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാല് കുഞ്ഞാടിനെയും അര്‍പ്പിക്കേണം.

33 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

34 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.

35 എട്ടാം ദിവസം നിങ്ങള്‍ക്കു അന്ത്യയോഗം ഉണ്ടാകേണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.

36 എന്നാൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.

37 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.

38 നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായിട്ട് ഒരു കോലാട്ടുകൊറ്റനും വേണം.

39 ഇവയെ നിങ്ങള്‍ നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങള്‍ക്കും ഭോജനയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും പുറമേ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അര്‍പ്പിക്കേണം.

40 യഹോവ മോശെയോടു കല്പിച്ചതൊക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.

  • Numbers 28 — previous chapter
  • Numbers 30 — next chapter
  • Numbers 29 — English (KJV)
  • Numbers 29 — English (WEB)
  • Numbers 29 — Tamil (தமிழ்)
  • Numbers 29 — Hindi (हिंदी)
  • Numbers 29 — Kannada (ಕನ್ನಡ)