Malayalam Bible — Malayalam (മലയാളം)
1 രണ്ടാമത്തെ നറുക്ക് ശിമെയോന് കുടുംബംകുടുംബമായി ശിമെയോന്‍മക്കളുടെ ഗോത്രത്തിനു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്‍റെ ഇടയിൽ ആയിരുന്നു.
2 അവര്‍ക്കു തങ്ങളുടെ അവകാശത്തിൽ ബേര്‍-ശേബ, ശേബ, മോലാദ,
3 ഹസര്‍-ശൂവാൽ, ബാലാ, ഏസെം,
4 എല്തോലദ്, ബേഥൂൽ, ഹോര്‍മ്മാ,
5 സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസാ,
6 ബേത്ത്-ലബായോത്ത്, ശാരൂഹെന്‍; ഇങ്ങനെ പതിമ്മൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
7 അയീന്‍, രിമ്മോന്‍, ഏഥെര്‍, ആശാന്‍; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
8 ഈ പട്ടണങ്ങള്‍ക്കു ചുറ്റും തെക്കേ ദേശത്തിലെ രാമാ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകല ഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.
9 ശിമെയോന്‍മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവര്‍ക്ക് അധികമായിരുന്നതുകൊണ്ട് അവരുടെ അവകാശത്തിന്‍റെ ഇടയിൽ ശിമെയോന്‍മക്കള്‍ക്ക് അവകാശം ലഭിച്ചു.
10 സെബൂലൂന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്‍റെ അതിര്‍ സാരീദ്‍വരെ ആയിരുന്നു.
11 അവരുടെ അതിര്‍ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‍വരെ ചെന്നു യൊക്നെയാമിനെതിരേയുള്ള തോടുവരെ എത്തുന്നു.
12 സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിന്‍റെ നേരേ കിസ്ലോത്ത്താബോരിന്‍റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിനു ചെന്ന് യാഫീയയിലേക്ക് കയറുന്നു.
13 അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
14 പിന്നെ ആ അതിര്‍ ഹന്നാഥോന്‍റെ വടക്കുവശത്തു തിരിഞ്ഞ് യിഫ്താഹ്-ഏൽതാഴ്വരയിൽ അവസാനിക്കുന്നു.
15 കത്താത്ത്, നഹല്ലാൽ, ശിമ്രോന്‍, യിദല, ബേത്-ലഹേം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.
16 ഇതു സെബൂലൂന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
17 നാലാമത്തെ നറുക്ക് യിസ്സാഖാരിന്, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നെ വന്നു.
18 അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്, ശൂനേം,
19 ഹഫാരയീം, ശീയോന്‍, അനാഹരാത്ത്,
20 രബ്ബീത്ത്, കിശ്യോന്‍, ഏബെസ്,
21 രേമെത്ത്, ഏന്‍-ഗന്നീം, ഏന്‍-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
22 അവരുടെ അതിര്‍ താബോര്‍, ശഹസൂമാ, ബേത്ത്-ശേമെശ്, എന്നിവയിൽ എത്തി യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറ് പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
23 ഇത് യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
24 ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.
25 അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍, അക്ശാഫ്,
26 അല്ലമ്മേലെക്ക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അത് പടിഞ്ഞാറോട്ട് കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,
27 സൂര്യോദയത്തിന്‍റെ നേരേ ബേത്ത്- ദാഗോനിലേക്കു തിരിഞ്ഞ് വടക്ക് സെബൂലൂനിലും ബേത്ത്- ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്വരയിലും എത്തി ഇടത്തോട്ട് കാബൂൽ,
28 ഹെബ്രോന്‍, രെഹോബ്, ഹമ്മോന്‍, കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍വരെയും ചെല്ലുന്നു.
29 പിന്നെ ആ അതിര്‍ രാമായിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞ് സക്സീബ് ദേശത്ത് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
30 ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.
31 ഇത് ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.
32 ആറാമത്തെ നറുക്ക് നഫ്താലിമക്കള്‍ക്ക്, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നെ വന്നു.
33 അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലുംകൂടി ലക്കൂംവരെ ചെന്ന് യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു.
34 പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ട് അസ്നോത്ത് -താബോരിലേക്കു തിരിഞ്ഞ് അവിടെനിന്ന് ഹുക്കോക്കിലേക്കു ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോര്‍ദ്ദാന്യ യെഹൂദായോടും തൊട്ടിരിക്കുന്നു.
35 ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍, ഹമ്മത്ത്, രക്കത്ത്, കിന്നെരോത്ത്,
36 അദമാ, രാമാ, ഹാസോര്‍,
37 കേദെശ്, എദ്രെയി, ഏന്‍-ഹാസോര്‍,
38 യിരോന്‍, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
39 ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.
40 ദാന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വന്നു.
41 അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈര്‍-ശേമെശ്,
42 ശാലബ്ബീന്‍, അയ്യാലോന്‍, യിത്‍ലാ
43 ഏലോന്‍, തിമ്നാ, എക്രോന്‍,
44 എൽതെക്കേ, ഗിബ്ബഥോന്‍, ബാലാത്ത്,
45 യിഹൂദ്, ബെനേ-ബെരാക്ക്, ഗത്ത്-രിമ്മോന്‍,
46 മേയര്‍ക്കോന്‍, രക്കോന്‍ എന്നിവയും യാഫോവിനെതിരേയുള്ള ദേശവും ആയിരുന്നു.
47 എന്നാൽ ദാന്‍മക്കളുടെ ദേശം അവര്‍ക്കു പൊയ്പോയി. അതുകൊണ്ട് ദാന്‍മക്കള്‍ പുറപ്പെട്ട് ലേശെമിനോടു യുദ്ധംചെയ്ത് അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ച് കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിനു തങ്ങളുടെ അപ്പനായ ദാന്‍റെ പേരിന്‍പ്രകാരം ദാന്‍ എന്നു പേരിട്ടു.
48 ഇത് ദാന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
49 അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കള്‍ നൂന്‍റെ മകനായ യോശുവയ്ക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
50 അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവനു കൊടുത്തു; അവന്‍ ആ പട്ടണം പണിത് അവിടെ പാര്‍ത്തു.
51 ഇവ പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവച്ച് ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.