Malayalam Bible — Malayalam (മലയാളം)
1 യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.
2 മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്‍റെ മക്കള്‍, ഹേലെക്കിന്‍റെ മക്കള്‍, അസ്രീയേലിന്‍റെ മക്കള്‍, ശെഖേമിന്‍റെ മക്കള്‍, ഹേഫെരിന്‍റെ മക്കള്‍, ശെമീദാവിന്‍റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്‍റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.
3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകന്‍ ശെലോഫഹാദിനു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്‍റെ പുത്രിമാര്‍ക്കും: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നു പേരായിരുന്നു.
4 അവര്‍ പുരോഹിതനായ എലെയാസാരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങള്‍ക്കു തരുവാന്‍ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ അവന്‍ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവര്‍ക്ക് ഒരു അവകാശം കൊടുത്തു.
5 ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്‍ക്ക് അവന്‍റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെക്ക് യോര്‍ദ്ദാനക്കരെ ഗിലെയാദ്‍ദേശവും ബാശാനും കൂടാതെ പത്ത് ഓഹരി കിട്ടി.
6 മനശ്ശെയുടെ ശേഷം പുത്രന്മാര്‍ക്ക് ഗിലെയാദ്‍ദേശം കിട്ടി.
7 മനശ്ശെയുടെ അതിരോ ആശേര്‍മുതൽ ശെഖേമിനു കിഴക്കുള്ള മിഖ്മെഥാത്ത്‍വരെ ചെന്ന് വലത്തോട്ടു തിരിഞ്ഞ് ഏന്‍-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
8 തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്‍ക്ക് ഉള്ളതായിരുന്നു.
9 പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്‍റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്‍റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
10 തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവന്‍റെ അതിര്‍ ആകുന്നു; അത് വടക്ക് ആശേരിനോടും കിഴക്ക് യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു.
11 യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ അധീനനഗരങ്ങളും യിബ്ലെയാമും അതിന്‍റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഏന്‍-ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും താനാക്നിവാസികളും അതിന്‍റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നെ.
12 എന്നാൽ മനശ്ശെയുടെ മക്കള്‍ക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്ക് ആ ദേശത്തിൽ തന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.
13 എന്നാൽ യിസ്രായേൽമക്കള്‍ ബലവാന്മാരായിത്തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.
14 അനന്തരം യോസേഫിന്‍റെ മക്കള്‍ യോശുവയോട്: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നത് എന്ത് എന്നു ചോദിച്ചു.
15 യോശുവ അവരോട്: നിങ്ങള്‍ വലിയോരു ജനം എങ്കിൽ എഫ്രയീംപര്‍വതം നിങ്ങള്‍ക്ക് വിസ്താരം പോരാത്തതാകകൊണ്ട് കാട്ടുപ്രദേശത്തു ചെന്ന് പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്ത് കാടു വെട്ടി സ്ഥലം എടുത്തുകൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.
16 അതിന് യോസേഫിന്‍റെ മക്കള്‍: മലനാട് ഞങ്ങള്‍ക്കു പോരാ; ബേത്ത്-ശെയാനിലും അതിന്‍റെ അധീനനഗരങ്ങളിലും യിസ്രെയേൽതാഴ്വരയിലും ഇങ്ങനെ താഴ്വീതിപ്രദേശത്തു പാര്‍ക്കുന്ന കനാന്യര്‍ക്കൊക്കെയും ഇരുമ്പുരഥങ്ങള്‍ ഉണ്ട് എന്നു പറഞ്ഞു.
17 യോശുവ യോസേഫിന്‍റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: നിങ്ങള്‍ വലിയോരു ജനം തന്നെ; മഹാശക്തിയും ഉണ്ട്; നിങ്ങള്‍ക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.
18 മലനാട് നിനക്കുള്ളത് ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം; അതിന്‍റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരുമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.