യോശുവ 16 (Joshua 16)

Malayalam Bible — Malayalam (മലയാളം)

1 യോസേഫിന്‍റെ മക്കള്‍ക്കു കിട്ടിയ അവകാശം: യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്ക് യെരീഹോ വെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നെ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി

2 ബേഥേലിൽനിന്ന് ലൂസിനു ചെന്ന് അര്‍ക്ക്യരുടെ അതിരായ അതാരോത്തിനു കടന്ന് പടിഞ്ഞാറോട്ട്

3 യഫ്ലേത്യരുടെ അതിരിലേക്ക് താഴത്തെ ബേത്ത്-ഹോരോന്‍റെ അതിര്‍വരെ, ഗേസെര്‍വരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.

4 അങ്ങനെ യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെയ്ക്കും എഫ്രയീമിനും അവകാശം ലഭിച്ചു.

5 എഫ്രയീമിന്‍റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്‍റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍വരെ അതാരോത്ത്-അദ്ദാര്‍ ആയിരുന്നു.

6 ആ അതിര്‍ മിഖ്മെഥാത്തിന്‍റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കു കടന്ന്

7 യാനോഹയിൽനിന്ന് അതാരോത്തിനും നാരാത്തിനും ഇറങ്ങി യെരീഹോവിൽ എത്തി യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു.

8 തപ്പൂഹയിൽനിന്ന് ആ അതിര്‍ പടിഞ്ഞാറോട്ട് കാനാ തോടുവരെ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ

9 മനശ്ശെമക്കളുടെ അവകാശത്തിന്‍റെ ഇടയിൽ എഫ്രയീംമക്കള്‍ക്കു വേര്‍തിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.

10 എന്നാൽ അവര്‍ ഗെസേരിൽ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാര്‍ത്തുവരുന്നു.

  • Joshua 15 — previous chapter
  • Joshua 17 — next chapter
  • Joshua 16 — English (KJV)
  • Joshua 16 — English (WEB)
  • Joshua 16 — Tamil (தமிழ்)
  • Joshua 16 — Hindi (हिंदी)
  • Joshua 16 — Kannada (ಕನ್ನಡ)