ഇയ്യോബ് 25 (Job 25)

Malayalam Bible — Malayalam (മലയാളം)

1 അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 ആധിപത്യവും ഭയങ്കരത്വവും അവന്‍റെ പക്കൽ ഉണ്ട്; തന്‍റെ ഉന്നതസ്ഥലങ്ങളിൽ അവന്‍ സമാധാനം പാലിക്കുന്നു.

3 അവന്‍റെ സൈന്യങ്ങള്‍ക്കു സംഖ്യയുണ്ടോ? അവന്‍റെ പ്രകാശം ആര്‍ക്ക് ഉദിക്കാതെയിരിക്കുന്നു?

4 മര്‍ത്യന്‍ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?

5 ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല.

6 പിന്നെ പുഴുവായിരിക്കുന്ന മര്‍ത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

  • Job 24 — previous chapter
  • Job 26 — next chapter
  • Job 25 — English (KJV)
  • Job 25 — English (WEB)
  • Job 25 — Tamil (தமிழ்)
  • Job 25 — Hindi (हिंदी)
  • Job 25 — Kannada (ಕನ್ನಡ)