Malayalam Bible — Malayalam (മലയാളം)
1 ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കേണം.
2 അവന്‍റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷനു ഭാര്യയായി ഇരിക്കാം.
3 എന്നാൽ രണ്ടാമത്തെ ഭര്‍ത്താവ് അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കയോ അവളെ ഭാര്യയായിട്ട് എടുത്ത രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചുപോകയോ ചെയ്താൽ
4 അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന് അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.
5 ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍ യുദ്ധത്തിനു പോകരുത്; അവന്‍റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവന്‍ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താന്‍ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
6 തിരികല്ലാകട്ടെ അതിന്‍റെ മേൽക്കല്ലാകട്ടെ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയല്ലോ.
7 ആരെങ്കിലും തന്‍റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്‍ടിച്ച് അവനോടു കാഠിന്യം പ്രവര്‍ത്തിക്കയോ അവനെ വിലയ്ക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
8 കുഷ്ഠരോഗത്തിന്‍റെ ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നതുപോലെയൊക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ അവരോടു കല്പിച്ചതുപോലെതന്നെ നിങ്ങള്‍ ചെയ്യേണം.
9 നിങ്ങള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്‍റെ ദൈവമായ യഹോവ വഴിയിൽവച്ച് മിര്യാമിനോടു ചെയ്തത് ഓര്‍ത്തുകൊള്‍ക.
10 കൂട്ടുകാരന് എന്തെങ്കിലും വായ്പ കൊടുക്കുമ്പോള്‍ അവന്‍റെ പണയം വാങ്ങുവാന്‍ വീട്ടിനകത്തു കടക്കരുത്.
11 നീ പുറത്തു നില്ക്കേണം; വായ്പ വാങ്ങിയവന്‍ പണയം നിന്‍റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.
12 അവന്‍ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്‍റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.
13 അവന്‍ തന്‍റെ വസ്ത്രം പുതച്ച് ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യന്‍ അസ്തമിക്കുമ്പോള്‍ പണയം നീ അവനു മടക്കിക്കൊടുക്കേണം; അതു നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
14 നിന്‍റെ സഹോദരന്മാരിലോ നിന്‍റെ ദേശത്തു നിന്‍റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.
15 അവന്‍റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യന്‍ അതിന്മേൽ അസ്തമിക്കരുത്; അവന്‍ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുത്.
16 മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; താന്താന്‍റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.
17 പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.
18 നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓര്‍ക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന്‍ നിന്നോടു കല്പിക്കുന്നത്.
19 നിന്‍റെ വയലിൽ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാന്‍ മടങ്ങിപ്പോകരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
20 ഒലിവുവൃക്ഷത്തിന്‍റെ ഫലം തല്ലുമ്പോള്‍ കൊമ്പു തപ്പിപ്പറിക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
21 മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോള്‍ കാലാ പെറുക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ;
22 നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്ന് ഓര്‍ക്കേണം; അതുകൊണ്ടാകുന്നു ഞാന്‍ ഇക്കാര്യം നിന്നോടു കല്പിക്കുന്നത്.