Malayalam Bible — Malayalam (മലയാളം)
1 സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.
2 ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.
3 ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു.
4 ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങള്‍ ഉണ്ടല്ലോ; എല്ലാ അവയവങ്ങള്‍ക്കും പ്രവൃത്തി ഒന്നല്ലതാനും;
5 അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു.
6 ആകയാല്‍ നമുക്കു ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം വെവ്വേറേ വരം ഉള്ളതുകൊണ്ട് പ്രവചനം എങ്കില്‍ വിശ്വാസത്തിന് ഒത്തവണ്ണം,
7 ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍, ഉപദേശിക്കുന്നവന് എങ്കില്‍ ഉപദേശത്തില്‍,
8 പ്രബോധിപ്പിക്കുന്നവന് എങ്കില്‍ പ്രബോധനത്തില്‍, ദാനം ചെയ്യുന്നവന് ഏകാഗ്രതയോടെ, ഭരിക്കുന്നവന് ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവന് പ്രസന്നതയോടെ ആകട്ടെ.
9 സ്നേഹം നിര്‍വ്യാജം ആയിരിക്കട്ടെ. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്‍വിന്‍.
10 സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിന്‍.
11 ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍.
12 ആശയില്‍ സന്തോഷിപ്പിന്;
13 കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്വിന്.
14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍; ശപിക്കാതെ അനുഗ്രഹിപ്പിന്‍.
15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്വിന്.
16 തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നു കൊള്‍വിന്‍; നിങ്ങളെത്തന്നെ ബുദ്ധിമാന്മാര് എന്നു വിചാരിക്കരുത്.
17 ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ, സകല മനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍കരുതി,
18 കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിന്‍.
19 പ്രിയമുള്ളവരേ, നിങ്ങള്‍തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളത്; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു,
20 എന്നാല്‍ “നിന്റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന് കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
21 തിന്മയോടു തോല്‍ക്കാതെ നന്മയാല് തിന്മയെ ജയിക്കുക.