സങ്കീർത്തനങ്ങൾ 87 (Psalms 87)

Malayalam Bible — Malayalam (മലയാളം)

1 കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [] യഹോവ വിശുദ്ധപര്‍വതത്തിൽ സ്ഥാപിച്ച നഗരത്തെ,

2 സീയോന്‍റെ പടിവാതിലുകളെത്തന്നെ, യാക്കോബിന്‍റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.

3 ദൈവത്തിന്‍റെ നഗരമേ, നിന്നെക്കുറിച്ചു മഹത്ത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.

4 ഞാന്‍ എന്‍റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.

5 ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.

6 യഹോവ വംശങ്ങളെ എഴുതുമ്പോള്‍: ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും. സേലാ.

7 എന്‍റെ ഉറവുകളൊക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.

  • Psalms 86 — previous chapter
  • Psalms 88 — next chapter
  • Psalms 87 — English (KJV)
  • Psalms 87 — English (WEB)
  • Psalms 87 — Tamil (தமிழ்)
  • Psalms 87 — Hindi (हिंदी)
  • Psalms 87 — Kannada (ಕನ್ನಡ)