സങ്കീർത്തനങ്ങൾ 8 (Psalms 8)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്‍റെ തേജസ്സു വച്ചിരിക്കുന്നു.

2 നിന്‍റെ വൈരികള്‍ നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍തന്നെ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.

3 നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,

4 മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?

5 നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

6 നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്‍റെ കാല്കീഴെയാക്കിയിരിക്കുന്നു;

7 ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും

8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.

9 ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

  • Psalms 7 — previous chapter
  • Psalms 9 — next chapter
  • Psalms 8 — English (KJV)
  • Psalms 8 — English (WEB)
  • Psalms 8 — Tamil (தமிழ்)
  • Psalms 8 — Hindi (हिंदी)
  • Psalms 8 — Kannada (ಕನ್ನಡ)