സങ്കീർത്തനങ്ങൾ 70 (Psalms 70)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ജ്ഞാപകസങ്കീര്‍ത്തനം. [] ദൈവമേ, എന്നെ വിടുവിപ്പാന്‍, യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.

2 എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ അനര്‍ഥത്തിൽ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

3 നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.

4 നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍: ദൈവം മഹത്ത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ.

5 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; നീ തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.

  • Psalms 69 — previous chapter
  • Psalms 71 — next chapter
  • Psalms 70 — English (KJV)
  • Psalms 70 — English (WEB)
  • Psalms 70 — Tamil (தமிழ்)
  • Psalms 70 — Hindi (हिंदी)
  • Psalms 70 — Kannada (ಕನ್ನಡ)