സങ്കീർത്തനങ്ങൾ 61 (Psalms 61)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കേണമേ; എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കേണമേ.

2 എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.

3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്‍റെ നേരേ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

4 ഞാന്‍ നിന്‍റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്‍റെ ചിറകിന്‍മറവിൽ ഞാന്‍ ശരണം പ്രാപിക്കും. സേലാ.

5 ദൈവമേ, നീ എന്‍റെ നേര്‍ച്ചകളെ കേട്ടു, നിന്‍റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.

6 നീ രാജാവിന്‍റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്‍റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.

7 അവന്‍ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിനു ദയയും വിശ്വസ്തതയും കല്പിക്കേണമേ,

8 അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്‍റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും.

  • Psalms 60 — previous chapter
  • Psalms 62 — next chapter
  • Psalms 61 — English (KJV)
  • Psalms 61 — English (WEB)
  • Psalms 61 — Tamil (தமிழ்)
  • Psalms 61 — Hindi (हिंदी)
  • Psalms 61 — Kannada (ಕನ್ನಡ)