സങ്കീർത്തനങ്ങൾ 53 (Psalms 53)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്‍റെ ധ്യാനം. [] ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു; അവര്‍ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.

2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്‍മാന്‍ ദൈവം സ്വര്‍ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

3 എല്ലാവരും പിന്‍വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍പോലും ഇല്ല.

4 നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോട് അവര്‍ പ്രാര്‍ഥിക്കുന്നില്ല.

5 ഭയമില്ലാതിരുന്നേടത്ത് അവര്‍ക്കു മഹാഭയമുണ്ടായി; നിന്‍റെ നേരേ പാളയമിറങ്ങിയവന്‍റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.

6 സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ! ദൈവം തന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

  • Psalms 52 — previous chapter
  • Psalms 54 — next chapter
  • Psalms 53 — English (KJV)
  • Psalms 53 — English (WEB)
  • Psalms 53 — Tamil (தமிழ்)
  • Psalms 53 — Hindi (हिंदी)
  • Psalms 53 — Kannada (ಕನ್ನಡ)