സങ്കീർത്തനങ്ങൾ 52 (Psalms 52)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൗലിനോട്: ദാവീദ് അഹീമേലെക്കിന്‍റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമച്ചത്. [] വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്ത്? ദൈവത്തിന്‍റെ ദയ നിരന്തരമാകുന്നു.

2 ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിപോലെ നിന്‍റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

3 നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

4 നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.

5 ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്‍റെ കൂടാരത്തിൽനിന്ന് അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.

6 നീതിമാന്മാര്‍ കണ്ടു ഭയപ്പെടും; അവര്‍ അവനെച്ചൊല്ലി ചിരിക്കും.

7 ദൈവത്തെ തന്‍റെ ശരണമാക്കാതെ തന്‍റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും;

8 ഞാനോ, ദൈവത്തിന്‍റെ ആലയത്തിങ്കൽ തഴച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാന്‍ ദൈവത്തിന്‍റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.

9 നീ അതു ചെയ്തിരിക്കകൊണ്ട് ഞാന്‍ നിനക്ക് എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്‍റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്‍റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.

  • Psalms 51 — previous chapter
  • Psalms 53 — next chapter
  • Psalms 52 — English (KJV)
  • Psalms 52 — English (WEB)
  • Psalms 52 — Tamil (தமிழ்)
  • Psalms 52 — Hindi (हिंदी)
  • Psalms 52 — Kannada (ಕನ್ನಡ)