സങ്കീർത്തനങ്ങൾ 41 (Psalms 41)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍; അനര്‍ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.

2 യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്‍റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല;

3 യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്‍റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.

4 യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തത് എന്നു ഞാന്‍ പറഞ്ഞു.

5 അവന്‍ എപ്പോള്‍ മരിച്ച് അവന്‍റെ പേര്‍ നശിക്കും എന്ന് എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ച് ദോഷം പറയുന്നു.

6 ഒരുത്തന്‍ എന്നെ കാണ്‍മാന്‍ വന്നാൽ അവന്‍ കപടവാക്ക് പറയുന്നു; അവന്‍റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു; അവന്‍ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.

7 എന്നെ പകയ്ക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.

8 ഒരു ദുര്‍വ്യാധി അവനു പിടിച്ചിരിക്കുന്നു; അവന്‍ കിടപ്പിലായി; ഇനി അവന്‍ എഴുന്നേല്ക്കയില്ല എന്ന് അവര്‍ പറയുന്നു.

9 ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍പോലും എന്‍റെ നേരേ കുതികാൽ ഉയര്‍ത്തിയിരിക്കുന്നു.

10 ഞാന്‍ അവര്‍ക്കു പകരം ചെയ്യേണ്ടതിനു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.

11 എന്‍റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്ക് എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.

12 നീ എന്‍റെ നിഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്‍റെ മുമ്പിൽ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.

13 യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍, ആമേന്‍.

  • Psalms 40 — previous chapter
  • Psalms 42 — next chapter
  • Psalms 41 — English (KJV)
  • Psalms 41 — English (WEB)
  • Psalms 41 — Tamil (தமிழ்)
  • Psalms 41 — Hindi (हिंदी)
  • Psalms 41 — Kannada (ಕನ್ನಡ)